കൊച്ചി: അന്താരാഷ്ട്ര ടയർ റീട്ടെയിൽ മേഖലയിലെ ഫ്രഞ്ച് കന്പനിയായ ’പോയിന്റ് എസിന്റെ’ സംസ്ഥാനത്തെ ആദ്യ ഷോറൂം കൊച്ചി കാക്കനാട് ഇൻഫോപാർക്കിന് സമീപം പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം പോയിന്റ് എസ് ഇന്റർനാഷണൽ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ അഡ്രിയാൻ സ്മിചൗസ്കി നിർവഹിച്ചു. ഡൽഹി, ഗോവ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പോയിന്റ് എസിന്റെ ഷോറൂമുകൾ പ്രവർത്തനമാരംഭിക്കും. തിരുവനന്തപുരം ഉൾപ്പടെ രാജ്യമൊട്ടാകെ 100 ഷോറൂമുകൾ ആരംഭിക്കാനാണ് പദ്ധതി.