കൊച്ചി: സിപിഐ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന എസ്. ശിവശങ്കര പിള്ളയുടെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച മാതൃകാ പൊതുപ്രവർത്തകനുള്ള പ്രഥമ പുരസ്കാരം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്.
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. എസ്. ശിവശങ്കര പിള്ളയുടെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി 17നു രാവിലെ 10ന് പെരുന്പാവൂർ പുല്ലുവഴി പി.കെ.വി. സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.