അറുനൂറ്റിമംഗലം: രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി വികാരിയും പാലാ രൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിയുമായ റവ. ഡോ. ജോർജ് ഞാറക്കുന്നേലിന്റെ പിതാവ്, കഴിഞ്ഞ ദിവസം നിര്യാതനായ ഞാറക്കുന്നേൽ ആഗസ്തി വർക്കിയുടെ സംസ്കാരം അറുനൂറ്റിമംഗലം സെന്റ് തോമസ് പള്ളിയിൽ നടത്തി.
ഭവനത്തിൽ നടന്ന ശുശ്രൂഷകൾക്കു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും പള്ളിയിലെ ശുശ്രൂഷകൾക്കു മാർ ജേക്കബ് മുരിക്കനും മുഖ്യകാർമികത്വം വഹിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ള നിരവധിപ്പേർ വസതിയിലും അറുനൂറ്റിമംഗലം പള്ളിയിലുമെത്തി അന്തിമോപചാരം അർപ്പിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ തോമസ് ചക്യാത്ത്, ദീപിക എംഡി റവ. ഡോ. മാണി പുതിയിടം തുടങ്ങിയവരും കെ.എം. മാണി എംഎൽഎ, ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, മേഘാലയ മുൻ ഗവർണർ എം.എം. ജേക്കബ്, ജോസഫ് വാഴയ്ക്കൻ, വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, വൈദികർ, സിസ്റ്റേഴ്സ് തുടങ്ങി ജീവിതത്തിന്റെ നനാതുറകളിൽപ്പെട്ട വന്പിച്ച ജനാവലി സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.