തൃശൂർ: കേരള ഗവ. നഴ്സസ് യൂണിയൻ 30-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും സാഹിത്യ അക്കാദമി ഹാളിൽ നടക്കും. രാവിലെ 10നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു രണ്ടിനു നഗരംചുറ്റി പ്രകടനം നടക്കും. 2.30നു വി.ഡി. സതീശൻ എംഎൽഎ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിനു യാത്രയയപ്പു സമ്മേളനവും മുതിർന്ന നേതാക്കളെ ആദരിക്കുന്ന ചടങ്ങും നടക്കും. അഞ്ചുമുതൽ കലാപരിപാടികൾ.
നാളെ രാവിലെ 10 മുതൽ പ്രതിനിധി സമ്മേളനം തുടരും. രണ്ടിന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മൂന്നിനു സംസ്ഥാന കൗണ്‍സിൽ യോഗവും. ആർദ്രം പദ്ധതിയുടെ പേരിൽ നഴ്സുമാരിൽ അമിത ജോലിഭാരം അടിച്ചേല്പിക്കാതിരിക്കുക, യൂണിഫോം പരിഷ്കരണത്തിലെയും ശമ്പളപരിഷ്കരണത്തിലെയും അപാകതകൾ പരിഹരിക്കുക, പ്രമോഷനുകളിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയവ ചർച്ചചെയ്യും. ജനറൽ സെക്രട്ടറി കെ.എസ്. സന്തോഷ്, സംസ്ഥാന പ്രസിഡന്റ് അമ്പിളിഭാസ്, വൈസ് പ്രസിഡന്റ് ശൈലകുമാരി, ജില്ലാ പ്രസിഡന്റ് ഇ.ജെ. ലീന, സ്വാഗതസംഘം കണ്‍വീനർ കെ.ഡി. മേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.