തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മതിയായ നഷ്ടപരിഹാരമാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം- നാഗർകോവിൽ റൂട്ടിലുള്ള കുഴിത്തുറ റെയിൽവേ സ്റ്റേഷനിൽ, റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചതിനെത്തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ഇതേ തുടർന്ന് ഇന്നലെ ഇതു വഴി സർവീസ് നടത്തുന്ന ചില ട്രെയിനുകൾ പൂർണമായും മറ്റു ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. കന്യാകുമാരി- കൊല്ലം മെമു, കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ, കന്യാകുമാരി- പുനലൂർ പാസഞ്ചർ എന്നിവ റദ്ദാക്കി.
തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് നാഗർകോവിലിൽ സർവീസ് അവസാനിപ്പിച്ചു. തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് നാഗർകോവിലിൽനിന്നാണ് സർവീസ് ആരംഭിച്ചത്.
കൊല്ലം- കന്യാകുമാരി മെമു നെയ്യാറ്റിൻകരയിൽ സർവീസ് അവസാനിപ്പിച്ചു. നാഗർകോവിൽ-കോട്ടയം പാസഞ്ചർ നാഗർകോവിൽ ജംഗ്ഷനും തിരുവനന്തപുത്തിനുമിടയിൽ സർവീസ് നടത്തിയില്ല. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ ഈ ട്രെയിൻ സർവീസ് നടത്തി.