+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഗ​ർ​കോ​വി​ലി​ലേ​ക്കു​ള്ള നാ​ലു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ത്തെ മൂ​​​ന്നു ട്രെ​​​യി​​​നു​​​ക​​​ളും നാ​​​ള​​​ത്തെ ഒ​​​രു ട്രെ​​​യി​​​നും റ​​​ദ്ദാ​​​ക്കി. ഓ​​​ഖി ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തീ​​​ര
നാ​ഗ​ർ​കോ​വി​ലി​ലേ​ക്കു​ള്ള നാ​ലു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ത്തെ മൂ​​​ന്നു ട്രെ​​​യി​​​നു​​​ക​​​ളും നാ​​​ള​​​ത്തെ ഒ​​​രു ട്രെ​​​യി​​​നും റ​​​ദ്ദാ​​​ക്കി. ഓ​​​ഖി ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തീ​​​ര​​​ദേ​​​ശ വാ​​​സി​​​ക​​​ൾ കു​​​ഴി​​​ത്തു​​​റ​​​യി​​​ൽ ട്രെ​​​യി​​​ൻ ത​​​ട​​​ഞ്ഞ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ഇ​​​ന്ന​​​ത്തെ നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​സ​​​ഞ്ച​​​ർ (56310), പു​​​ന​​​ലൂ​​​ർ- പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​രു​​​വി എ​​​ക്സ്പ്ര​​​സ് (16791), പാ​​​ല​​​ക്കാ​​​ട്- പു​​​ന​​​ലൂ​​​ർ പാ​​​ല​​​രു​​​വി എ​​​ക്സ്പ്ര​​​സ് (16792) എ​​​ന്നി​​​വ​​​യാ​​​ണു റ​​​ദ്ദാ​​​ക്കി​​​യ​​​ത്. നാ​​​ള​​​ത്തെ പു​​​ന​​​ലൂ​​​ർ- ക​​​ന്യാ​​​കു​​​മാ​​​രി എ​​​ക്സ്പ്ര​​​സ് (56715) റ​​​ദ്ദാ​​​ക്കി.

ക​​​​ന്യാ​​​​കു​​​​മാ​​​​രി- കൊ​​​​ല്ലം മെ​​​​മു, കൊ​​​​ച്ചു​​​​വേ​​​​ളി-​​​​നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ പാ​​​​സ​​​​ഞ്ച​​​​ർ, ക​​​​ന്യാ​​​​കു​​​​മാ​​​​രി- പു​​​​ന​​​​ലൂ​​​​ർ പാ​​​​സ​​​​ഞ്ച​​​​ർ എ​​​​ന്നി​​​​വ ഇന്ന ലെ റ​​​​ദ്ദാ​​​​ക്കിയിരുന്നു. തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി- തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഇ​​​​ന്‍റ​​​​ർ​​​​സി​​​​റ്റി എ​​​​ക്സ്പ്ര​​​​സ് നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​ൽ സ​​​​ർ​​​​വീ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി ഇ​​​​ന്‍റ​​​​ർ​​​​സി​​​​റ്റി എ​​​​ക്സ്പ്ര​​​​സ് നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​ൽ​​​​നി​​​​ന്നാ​​​​ണ് സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

കൊ​​​​ല്ലം- ക​​​​ന്യാ​​​​കു​​​​മാ​​​​രി മെ​​​​മു നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ-​​​​കോ​​​​ട്ട​​​​യം പാ​​​​സ​​​​ഞ്ച​​​​ർ നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ ജം​​​​ഗ്ഷ​​​​നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ത്തി​​​​നു​​​​മി​​​​ട​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യി​​​​ല്ല. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് നി​​​​ന്ന് കോ​​​​ട്ട​​​​യം വ​​​​രെ ഈ ​​​​ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി.