+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണ്‍​ലൈ​ൻ ക​രോ​ൾ​ഗാ​ന മ​ത്സ​രം

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​നും ജ​​​സ്റ്റി​​​ൻ മീ​​​ഡി​​​യ ഹൗ​​​സും സം​​​യു​​​ക്ത​​​മാ​​​യി ഓ​​​ണ്‍​ലൈ​​​ൻ ക​​​രോ​​​ൾ​​​ഗാ​​​ന മ​​​ത്സ​​​രം സോം​​​ഗ് ഓ​​​ഫ് സോം​​​ഗ്സ്
ഓ​ണ്‍​ലൈ​ൻ ക​രോ​ൾ​ഗാ​ന മ​ത്സ​രം
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​നും ജ​​​സ്റ്റി​​​ൻ മീ​​​ഡി​​​യ ഹൗ​​​സും സം​​​യു​​​ക്ത​​​മാ​​​യി ഓ​​​ണ്‍​ലൈ​​​ൻ ക​​​രോ​​​ൾ​​​ഗാ​​​ന മ​​​ത്സ​​​രം -സോം​​​ഗ് ഓ​​​ഫ് സോം​​​ഗ്സ് സീ​​​സ​​​ണ്‍ ടു- ​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ​മ​​​ത്സ​​​ര​​​ത്തി​​​ൽ ലോ​​​ക​​​ത്ത് എ​​​വി​​​ടെ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.​ ഇ​​​ട​​​വ​​​ക, കോ​​​ണ്‍​വെ​​​ന്‍റ്, സെ​​​മി​​​നാ​​​രി, സ്കൂ​​​ൾ, കോ​​​ള​​​ജ്, കോ​​​ർ​​​പ​​​റേ​​​റ്റ്, അ​​​സോ​​​സി​​​യേ​​​ഷ​​​നു​​ക​​ൾ എ​​​ന്നി​​​ങ്ങ​​​നെ ഏ​​​ഴു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഇ​​​ട​​​വ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടാം സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് 50,000 രൂ​​​പ​​​യും മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് 25,000 രൂ​​​പ​​​യു​​​മാ​​​ണ് സ​​​മ്മാ​​​നം. മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 25,000 രൂ​​​പ​​​യും ര​​​ണ്ടാം സ്ഥാ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 10,000 രൂ​​​പ​​​യും മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് 5,000 രൂ​​​പ​​​യും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും.

സോ​​​ളോ, ഡ്യു​​യ​​​റ്റ്, ഇ​​​ൻ​​​സ്ട്രു​​മെ​​​ന്‍റ​​​ൽ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും മ​​​ത്സ​​​രം ന​​​ട​​​ക്കും. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും. www.facebook/songofsongs.in എ​​​ന്ന വെ​​​ബ്സൈ​​​റ്റു​​ക​​ളി​​ൽ ഈ ​​മാ​​സം 28ന​​കം പാ​​​ട്ടു​​​ക​​​ൾ അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്യ​​ണം. മ​​​ത്സ​​​രം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​വി​​​വ​​​ര​​​ങ്ങ​​​ളും ഈ ​​​വെ​​​ബ്സൈ​​​റ്റ് വ​​​ഴി അ​​​റി​​​യാം. വി​​​ജ​​​യി​​​ക​​​ളെ ജ​​​നു​​​വ​​​രി പ​​​കു​​​തി​​​യോ​​​ടെ പ്ര​​​ഖ്യാ​​​പി​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജ​​​സ്റ്റി​​​ൻ മീ​​​ഡി​​​യ ഹൗ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​സ്റ്റി​​​ൻ ത​​​ച്ചി​​​ലും പ​​​ങ്കെ​​​ടു​​​ത്തു.