തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടു കേരള ജനത ഒന്നടങ്കം കേന്ദ്രസേനകളുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം നടത്തുമ്പോൾ ചില മാധ്യമങ്ങൾ സ്വീകരിച്ച നടപടി സംസ്ഥാനത്തിന്റെ പൊതുവികാരത്തിന് ഒപ്പമുള്ളതായിരുന്നോയെന്ന് ആത്മപരിശോധന നടത്തുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ ആത്മപരിശോധന നടത്തുന്നതു ഭാവിയിൽ മാധ്യമങ്ങൾക്കു ഗുണകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.