കൊച്ചി: കേരളത്തിൽ കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് പാർട്ടി ഭരണഘടന പ്രകാരം നടത്താൻ നിർദേശിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. യൂത്ത് കോണ്‍ഗ്രസ് മുൻ അഖിലേന്ത്യ സെക്രട്ടറിയും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ അനിൽ തോമസ് നൽകിയ ഹർജിയാണ് നിലനിൽക്കുന്നതല്ലെന്നു വിലയിരുത്തി സിംഗിൾബെഞ്ച് തള്ളിയത്.