കോട്ടയം: റബർബോർഡ് ചെയർമാൻ സ്ഥാനമൊഴിഞ്ഞ എ. അജിത്കുമാറിന് റബർബോർഡ് ആസ്ഥാനത്തു ജീവനക്കാർ യാത്രയയപ്പ് നൽകി. 2016 മേയിലാണ് അജിത്കുമാർ ചെയർമാനായി ചുമതലയേറ്റത്. 2016 ഡിസംബറിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി. പിന്നീട് ചെയർമാന്റെയും എക്സിക്യൂട്ടീവ് ഡയറക്ടറുടെയും പദവികൾ ഒന്നിച്ചു വഹിക്കുകയായിരുന്നു.
റബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും കൂട്ടാനും കൃഷിച്ചെലവുകൾ കുറയ്ക്കാനുമുള്ള വിവിധ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഏഴു വർഷം കേരള ഗവർണറുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. ചുമതലയൊഴിഞ്ഞ ശേഷം കേരള കേഡറിലേക്കുതന്നെയാണു തിരികെപ്പോകുന്നത്.