കോട്ടയം: എംജി വാഴ്സിറ്റി രണ്ടും മൂന്നും അഞ്ചും സെമസ്റ്റർ യുജി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയം ഇന്ന് അവസാനിക്കുമെന്നും ഫലപ്രഖ്യാപനം ഡിസംബർ 31നകം പൂർത്തിയാക്കുമെന്നും വൈസ് ചാൻസിലർ ബാബു സെബാസ്റ്റ്യൻ. എട്ടു മേഖലാ ക്യാന്പുകളിലായി 4500 അധ്യാപകരാണു മൂല്യനിർണയത്തിൽ പങ്കെടുത്തതെന്ന് അദ്ദേഹം സിൻഡിക്കറ്റ് യോഗത്തിൽ അറിയിച്ചു.
എട്ടു ലക്ഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നു. അധ്യാപകർക്ക് ഇതിനുള്ള പ്രതിഫലവും ഉടനടി വിതരണം ചെയ്യാനും സംവിധാനമൊരുക്കി. ഡിസംബർ നാല്, ആറ്, എട്ട് തീയതികളിൽ നടത്തുന്ന വിദ്യാർഥി അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങളിൽ നയപരമായ തീരുമാനമെടുക്കാൻ സിൻഡിക്കറ്റ് ഉപസമിതി കണ്‍വീനർമാരായ പി.കെ. ഹരികുമാർ, ഡോ. ആർ. പ്രഗാഷ്, ഡോ. കെ. കൃഷ്ണദാസ്, ഡോ. കെ. ഷെറഫുദീൻ, ഡോ. പി.കെ. പദ്മകുമാർ, ഡോ.അജി സി. പണിക്കർ, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ.എ. ജോസ്, ഡോ.എം.എസ്. മുരളി, ഡോ.എസ്. സുജാത, പ്രഫ.വി.എസ്. പ്രവീണ്‍കുമാർ എന്നിവർ അംഗങ്ങളായ നിർവഹണ സമിതിയെയും ഡീൻസ് കമ്മിറ്റിയെയും ചുമതലപ്പെടുത്താനും സിൻഡിക്കറ്റ് തീരുമാനിച്ചു.