പരിയാരം: പരിയാരം മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നേരത്തെ നൽകിയ അംഗീകാരം റദ്ദാക്കി. കോഴ്സിന് സ്ഥിരാംഗീകാരം നൽകുന്നതിനാണ് അഞ്ച് വർഷത്തിലൊരിക്കൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ(ഐഎംസി) പരിശോധന നടത്തുന്നത്. രോഗികളുടെ കുറവാണ് കോഴ്സിന്റെ അംഗീകാരം റദ്ദാക്കാൻ കാരണമായി പറയുന്നത്. അംഗീകാരം റദ്ദാക്കിയത് അടുത്ത വർഷത്തെ എംബിബിഎസ് അഡ്മിഷനെ ആശങ്കയിലാക്കിയിട്ടുണ്ട്.