കൊച്ചി : കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(കെടിഡിഎഫ്സി) എംഡിയായിരിക്കെ ടി.പി. സെൻകുമാർ വായ്പകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവുണ്ടെങ്കിൽ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. വിജിലൻസ് കേസ് റദ്ദാക്കാൻ ടി.പി. സെൻകുമാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം.
വിരമിച്ചശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക്(കെഎടി) നിയമിക്കാൻ പരിഗണിക്കുന്നതിനിടെയാണ് തനിക്കെതിരെ കേസ് എടുക്കുന്നതെന്നും കാലാവധി കഴിയും മുന്പ് ഡിജിപി സ്ഥാനത്തുനിന്നു നീക്കിയ തന്നെ സുപ്രീം കോടതിയാണു തൽസ്ഥാനത്തു തിരികെ നിയമിച്ചതെന്നും ടി.പി. സെൻകുമാർ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.