കൊച്ചി:ഐഎസ്എൽ ഫുട്ബോ ൾ മത്സരങ്ങൾ കൊച്ചിയിൽ നടക്കുന്ന ദിവസങ്ങളിൽ മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിനും തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസിനും എറണാകുളം ടൗണ്‍ (നോർത്ത്) സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. രണ്ടു ട്രെയിനുകളും രണ്ടു മിനിറ്റ് നിർത്തും.
വൈകുന്നേരം 4.08നാണ് ഏറനാട് എക്സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തുക. 4.10ന് പുറപ്പെടും. രാത്രി 9.52ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തുന്ന ഗുരുവായൂർ ഇന്റർസിറ്റി 9.54ന് പുറപ്പെടും. മത്സര ദിനങ്ങളിൽ കൊച്ചി മെട്രോയും രാത്രിയിൽ കൂടുതൽ നേരം സർവീസ് നടത്തും.