കൊച്ചി: നടി ആക്രമണത്തിനിരയായ കേസിൽ വിചാരണ നടപടി വേഗത്തിലാക്കാൻ പ്രത്യേക കോടതി വേണമെന്ന ആവശ്യം സർക്കാരിനു സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. കേസിൽ അനുബന്ധ കുറ്റപത്രംകൂടി സമർപ്പിച്ച സാഹചര്യത്തിൽ ഒരു വർഷത്തിനകം വിചാരണ അവസാനിക്കത്തക്ക തരത്തിൽ നടപടി സ്വീകരിക്കണമെന്നാകും ആവശ്യപ്പെടുക.
വിചാരണ നീണ്ടുപോയാൽ കേസിലെ സാക്ഷികൾ കൂറുമാറാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണു പ്രത്യേക കോടതി ആവശ്യപ്പെടാൻ സംഘം ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും കൂടിയാലോചനകൾക്കുശേഷം മാത്രമേ സർക്കാരിന് അപേക്ഷ നൽകൂവെന്നും അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ കൊച്ചി റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.