കോട്ടയം: കൂടംകുളം ലൈൻ ജനവാസ കേന്ദ്രങ്ങളിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു കൂടംകുളം സമരസമിതിയുടെ ഹെഡ്പോസ്റ്റോഫീസ് മാർച്ചിൽ പ്രതിഷേധമിരന്പി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ കെ.എം.മാണി എംഎൽഎ ഉദ്ഘാടനംചെയ്തു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. ഏതു മതത്തിൽപെട്ട ജനങ്ങൾ അനുഭവിക്കുന്ന വേദനയായാലും അതു സഭയുടെ വേദനയാണെന്നു മാർ പെരുന്തോട്ടം പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കു വിഷമതകളും പ്രയാസങ്ങളും ഉണ്ടാകുന്പോൾ അവസരോചിതമായ ഇടപെടൽ നടത്തുക എന്നതു സഭയുടെ ദൗത്യമാണ്. കൂടംകുളം വൈദ്യുതിപദ്ധതിയുടെ നല്ല വശങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. എന്നാൽ, സാധാരണക്കാരായ കർഷകർക്കും പാവപ്പെട്ടവർക്കും ദുരിതങ്ങളും നഷ്ടങ്ങളും ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. ശാസ്ത്രീയമായി പ്രശ്നത്തിൽ പരിഹാരം കണ്ടെത്താൻ സർക്കാർ തയാറാകണമെന്നും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
ഡോ.എൻ.ജയരാജ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ടോമി കല്ലാനി, വി.ബി.ബിനു, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സണ് ഡോ. പി.ആർ.സോന, സണ്ണി കല്ലൂർ, സണ്ണി പാന്പാടി, ബെറ്റി റോയി അലക്സ് ജോർജ്, ജോസഫ് ചാവറ, ജോസഫ് ചാമക്കാല, അനിൽ കൂരോപ്പട, മണർകാട് കുര്യാക്കോസ്, സോബിച്ചൻ ഏബ്രഹാം, ജോയൻ ചെറിയാൻ, പി.ജെ.ജോസ്, വി.എ.പത്മനാഭൻ നായർ എന്നിവർ പ്രസംഗിച്ചു.