കൊച്ചി: മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർക്കോഴക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന സമിതിയംഗം നോബിൾ മാത്യു നൽകിയ ഹർജി നേരത്തേ സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലിലാണു കോടതി തീരുമാനം. ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയെങ്കിലും ഹർജിക്കാരനെതിരായ സിംഗിൾ ബെഞ്ചിന്റെ പരാമർശങ്ങൾ നീക്കി.