കോട്ടയം: കൂടംകുളം സമരത്തിനു പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപന്തലിലെത്തി. കൂടംകുളം വൈദ്യുതിലൈൻ വിരുദ്ധ സമരസമിതി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണയ്ക്കു പിന്തുണയുമായാണു ചെന്നിത്തല എത്തിയത്.
കർഷകരുടെ ആശങ്കകൾ പരിഹരിക്കണമെന്നും സർക്കാർ സമരസമിതിയുമായി ചർച്ച നടത്തണമെന്നും പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നിവേദനം ജോയിന്റ് കണ്‍വീനർ ഫിലിപ്പ് കെ. ഐസക് രമേശ് ചെന്നിത്തലയ്ക്കു കൈമാറി.