കോട്ടയം: സോളാർ കേസിൽ മുങ്ങിയ കോൺഗ്രസിന് ധാർമികതയെക്കുറിച്ചു പറയാൻ എന്ത് അവകാശമാണുള്ളതെന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ. എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രി സഭയിലേക്കു മടക്കികൊണ്ടുവരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്നും ഇതു ധാർമികതയ്ക്ക് എതിരാണെന്നുമുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു വൈക്കം വിശ്വൻ. സോളാറിൽ കിട്ടിയ അടിയിൽനിന്നു രക്ഷപ്പെടാനാണു ചെന്നിത്തലയുടെ ശ്രമം. - അദ്ദേഹം പരിഹസിച്ചു.