കൊച്ചി: മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമിതി അംഗം നോബിൾ മാത്യു നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽനിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഒഴിഞ്ഞു. നേരത്തെ ഈ ആവശ്യമുന്നയിച്ചു നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണു നോബിൾ മാത്യു അപ്പീൽ നൽകിയത്. അപ്പീൽ അടുത്ത ദിവസം മറ്റൊരു ബെഞ്ച് പരിഗണിക്കും.