തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു. ഇന്നലെ വൈകുന്നേരം വഴുതക്കാട് ഗാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ അവാർഡുകൾ സമ്മാനിച്ചു.
ശാലോം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന തപസ്വിനി വിശുദ്ധ എവുപ്രാസ്യ മികച്ച രണ്ടാമത്തെ ടെലി സീരിയലായി തെരഞ്ഞെടുക്കപ്പെട്ടു. നാല് അവാർഡുകളാണ് ഈ ടെലി സീരിയൽ നേടിയത്. നിർമാതാവ് സിസ്റ്റർ സാൻക്റ്റ സിഎംസി, സംവിധായകൻ സിബി യോഗ്യവീടൻ എന്നിവർ മന്ത്രി എ.കെ.ബാലനിൽ നിന്നും 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങി.
സീരിയലിൽ വിശുദ്ധ എവുപ്രാസ്യയ്ക്കു ശബ്ദം നൽകിയ എയ്ഞ്ചൽ ഷിജോയ് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇതേ സീരിയലിന്റെ കലാസംവിധായകൻ സബി കല്ലോടി മികച്ച കലാസംവിധായകനുള്ള അവാർഡും ഏറ്റുവാങ്ങി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.