കൊച്ചി: സിപിഎമ്മിന്റെ മുന്നോക്ക സംവരണ പദ്ധതി ഭരണഘടനയുടെ മൗലികതത്വങ്ങൾ അട്ടിമറിക്കാൻ വഴിവയ്ക്കുമെന്നു വിവിധ ദളിത്, ആദിവാസി, ബഹുജനസംഘടനകളുടെ സംയുക്തവേദിയായ ഭൂ അധികാര സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ ആണിക്കല്ലായി നിൽക്കുന്നതു ജാതീയമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള സാമുദായിക സംവരണമാണ്. ഇത് അട്ടിമറിക്കാൻ അനുവദിക്കില്ല. നാളെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംരക്ഷണ കണ്‍വൻഷനും ഡിസംബർ10ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ ദളിത് ബഹുജൻ സത്യഗ്രഹവും സംഘടിപ്പിക്കുമെന്നു എം. ഗീതാനന്ദൻ പറഞ്ഞു.