തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളെ ബന്ധിപ്പിച്ചുകൊണ്ട് വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം ഒരുങ്ങുന്നു. പൈലറ്റ് പോജക്ടായി പത്തു സർക്കാർ കോളജുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ ഏറ്റവു പ്രധാനപ്പെട്ട സർക്കാർ കോളജുകളോടൊപ്പം ഓരോ ജില്ലയിലേയും ഏറ്റവും അവികസിത മേഖലയിൽ സ്ഥിതി ചെയ്യുന്ന കോളജുകളേയും ഉൾപ്പെടുത്തിയാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 30 കോളജുകളെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു . കോളജ് അധികൃതരും വിദ്യാർഥികളും തമ്മിലും കോളജുകളും കോളജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടറേറ്റും തമ്മിലും വീഡിയോ കോണ്‍ഫറൻസ് സംവിധാനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രാഷ്ട്രീയ ഉച്ചതാർ ശിക്ഷക് അഭിയാൻ പദ്ധതി മുഖേനയാണ് കോളജുകളിൽ വീഡിയോ കോണ്‍ഫറൻസിംഗ് പദ്ധതിക്കായുള്ള ഫണ്ട് ലഭ്യമാക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ കോളജിയറ്റ് ഡയറക്ടറേറ്റും അതാത് കോളജ് പ്രിൻസിപ്പൽമാരും വീഡിയോ കോണ്‍ഫറൻസ് നടത്തും. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദഗ്ധരുമായി പാഠ്യവിഷയങ്ങൾ സംബന്ധിച്ചുള്ള വീഡിയോ കോണ്‍ഫറൻസിനും സൗകര്യമൊരുക്കും. അവികസിത മേഖലയിൽ സ്ഥിതി ചെയ്യുന്ന കോളജുകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഓരോ ജില്ലകളിൽ നിന്നും ഏറ്റവും അവികസിതമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കോളജിനെ ഈ പദ്ധതിയിലേക്ക ഉൾപ്പെടുത്തിയിട്ടുള്ളത്.
ഓരോ കോളജിലെ വിദ്യാർഥികൾക്കും മറ്റൊരു കോളജിലെ വിദ്യാർഥികളുമായി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ആശയസംവാദവും ലക്ഷ്യമിടുന്നുണ്ട്. രണ്ടു ഘട്ടമായിട്ട് സംസ്ഥാനത്തെ മുഴുവൻ സർക്കാർ കോളജുകളേയും ഈ പദ്ധതിയിൽ ബന്ധിപ്പിക്കുകയാണു ലക്ഷ്യം .
തോമസ് വർഗീസ്