കോട്ടയം: എംജി വാഴ്സിറ്റിയിലെ വിദ്യാർഥികളുടെ വിവിധ പരാതികൾ തീർപ്പാക്കാനായി ഡിസംബർ നാല്, ആറ്, എട്ട് തീയതികളിൽ നടത്തുന്ന വിദ്യാർഥി അദാലത്തിലേക്കു വിവിധ വിഷയങ്ങളിലായി ഇതുവരെ 645 പരാതികൾ ലഭിച്ചു.
വെബ്സൈറ്റിലെ സ്റ്റുഡന്റ് ഗ്രീവൻസ് പോർട്ടലിലൂടെ ഓണ്‍ലൈനായും, ഡെപ്യൂട്ടി രജിസ്ട്രാർ (പ്ലാനിംഗ്), എംജി യൂണിവേഴ്സിറ്റി, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം - 686560 എന്ന വിലാസത്തിൽ നേരിട്ടും 25 വരെ വിദ്യാർഥികൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാം. പഠിച്ച കോഴ്സ്, രജിസ്റ്റർ നന്പർ, വർഷം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തണം. അഡ്മിഷൻ, വിവിധ സർട്ടിഫിക്കറ്റുകൾ, പരീക്ഷാഫലം, പുനർമൂല്യനിർണയം, ഗ്രേസ് മാർക്ക്, ഹാജർ കണ്ടൊണേഷൻ, സ്കോളർഷിപ്പ്, ഇന്റേണൽ പുനഃപരീക്ഷ, ഇന്റർ യൂണിവേഴ്സിറ്റി, കോളജ് തല മാറ്റം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്കുള്ള പരാതി സമർപ്പിക്കാം.
വിദ്യാർഥിക്കോ പ്രതിനിധിക്കോ അതാത് ദിവസം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് വരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെയും സമിതിക്കു മുന്പിൽ നേരിട്ടു ഹാജരായി പരാതി വിശദീകരിക്കാം.