തിരുവനന്തപുരം: എൻആർഐ ക്വോട്ടയിൽ മെഡിക്കൽ, ഡെന്റൽ കോഴ്സ് പ്രവേശനത്തിനുള്ള മാനദണ്ഡം പ്രവേശന പരീക്ഷാ കമ്മീഷണർ പുറപ്പെടുവിച്ചു. അപേക്ഷകന്റെ പിതാവ്, മാതാവ്, സഹോദരർ, മറ്റ് അടുത്ത ബന്ധുക്കൾ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്നിവർ വിദേശത്ത് ജോലി ചെയ്യുന്നുണ്ടെങ്കിൽ എൻആർഐ ക്വോട്ടയിൽ അപേക്ഷിക്കാൻ അർഹതയുണ്ട്.
അപേക്ഷകർ സ്പോണ്സറുമായുള്ള ബന്ധം തെളിയിക്കുന്ന റവന്യു അധികാരികൾ നല്കുന്ന സർട്ടിഫിക്കറ്റ്, വിദേശത്ത് ജോലി ചെയ്യുന്നു എന്നു തെളിയിക്കുന്ന തൊഴിൽ ഉടമയുടെ സർട്ടിഫിക്കറ്റ് (അതാത് എംബസിയുടെ അറ്റസ്റ്റേഷനോടെയു ള്ളത്), സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോണ്സറുടെ പാസ്പോർട്ടും വീസയും, സ്പോണ്സറും വിദ്യാർഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, സ്പോണ്സർ ചെയ്യുന്ന വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം