അടിമാലി: വിദേശത്തു ജോലിവാഗ്ദാനംനൽകി ഒന്നരകോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പിടിയിലായവരെ കോടതി റിമാൻഡ് ചെയ്തു. ആലുവ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന പറന്പിൽ നോബി പോൾ(41), അടിമാലി ഇരുന്പുപാലത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഇരുന്പുപാലം കീപ്പുറത്ത് അഷ്റഫ്(42), കൊന്നത്തടി മങ്കുവ തെളളിത്തോട് ചേലമലയിൽ ബിജു കുര്യാക്കോസ്(44), തോപ്രാംകുടി മുളപ്പുറം ബിനു പോൾ(35), കൊന്നത്തടി കന്പിളികണ്ടം കോലാനിക്കൽ അരുണ്‍ സോമൻ(34) എന്നിവരെയാണ് അടിമാലി ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 119 പേരിൽനിന്ന് ഒന്നരക്കോടി രൂപ ഇവർ തട്ടിയെടുത്തതായാണ് കേസ്. സംഘത്തിൽ ഉൾപ്പെട്ട മറ്റു നാലുപേർക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 119 പേരിൽനിന്ന് ഒന്നരക്കോടി രൂപ ഇവർ തട്ടിയെടുത്തതായാണ് കേസ്. സംഘത്തിൽ ഉൾപ്പെട്ട മറ്റു നാലുപേർക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.