കോട്ടയം: ബിഎസ്പി ദക്ഷിണ മേഖലാ സമ്മേളനം 26നു ബംഗളരുവിൽ നടക്കും. കേരളം, കർണാടക, പുതുശേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള രണ്ടു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജോഷി, സെക്രട്ടറി ശ്രീനി കെ. ജേക്കബ്, ഷിബു പാറക്കടവൻ, വി.എസ്. ഷാജൻ എന്നിവർ പങ്കെടുത്തു.