+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

ക​ടു​ത്തു​രു​ത്തി: ഡ​ൽ​ഹി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാരം ഇ​ന്ന് രാ​വി​ലെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹം ഇ​ന്നലെ പു​ല​ർ​ച്ച​യോ​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചു.
ഡ​ൽ​ഹി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
ക​ടു​ത്തു​രു​ത്തി: ഡ​ൽ​ഹി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാരം ഇ​ന്ന് രാ​വി​ലെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹം ഇ​ന്നലെ പു​ല​ർ​ച്ച​യോ​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചു. കോ​ത​ന​ല്ലൂ​ർ ച​ക്കും​കു​ഴി​യി​ൽ പ്ര​വീ​ണ്‍ ത​ങ്ക​ച്ച​ൻ (34) ആ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി ഫ​രീ​ദാ​ബാ​ദി​ലാ​ണ് വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ്ര​വീ​ണി​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​നും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ജോ​ബി​ന് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ക്കുകയായിരുന്നു. ഡ​ൽ​ഹി​യി​ൽ ക​ന്‍റോ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു​പ്ര​വീ​ണ്‍. ഇ​തേ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​ണ് പ്ര​വീ​ണ്‍​ന്‍റെ ഭാ​ര്യ ര​മ്യ​യും ജോ​ലി ചെ​യ്യു​ന്ന​ത്.