മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ സ്കൂട്ടറപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന് മരിച്ചു. രാമങ്കരി ഗ്രാമപഞ്ചായത്ത് മാമ്പുഴക്കരി തട്ടാശേരിവീട്ടില് ടി.ജെ. സെബാസ്റ്റ്യനാണു (കുഞ്ഞുമോന്-57)മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ മാമ്പുഴക്കരി പാലത്തിലായിരുന്നു അപകടം. റേഷന്‍ വ്യാപാരിയായ സെബാസ്റ്റ്യന്‍ ചങ്ങനാശേരിയില്‍നിന്നു വീട്ടിലേക്കു വരുംവഴി ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പാലത്തിലെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കുറ്റിക്കാട്ടിലേക്കു തെറിച്ചുവീണ സെബാസ്റ്റ്യനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ മരണം സംഭവിച്ചു. സംസ്കാരം ശനിയാഴ്ച പത്തിനു മാമ്പുഴക്കരി ലൂര്‍ദ് മാതാ പള്ളിയില്‍. എടത്വ വെളുത്തേടത്തു സാലിമ്മയാണ് ഭാര്യ. മക്കള്‍ : ജിനോ, മരിയ, എലിസബത്ത്. മരുമകള്‍ : മാര്‍ട്ടീന.