കൊടുമണ്‍: ബൈക്കിൽ കാറിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. മുണ്ടപ്പള്ളിൽ വിജയൻപിള്ളയാണ് (63) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തട്ട - പത്തനംതിട്ട റോഡിൽ ഉഴുവത്ത് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. ഓമല്ലൂരിലുള്ള മകളുടെ വീട്ടിലേക്ക് ബൈക്കിൽ പോകുന്പോൾ എതിരെ വന്ന കാറിടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വിജയൻപിള്ള ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: ഗ്രീഷമ, രേഷ്മ. മരുമക്കൾ: സിജു കുമാർ, അരുണ്‍ കൃഷ്ണൻ.
അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വിജയൻപിള്ള ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: ഗ്രീഷമ, രേഷ്മ. മരുമക്കൾ: സിജു കുമാർ, അരുണ്‍ കൃഷ്ണൻ.