ഇല്ലിക്കൽ: ഓട്ടോ ഇടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.ഇല്ലിക്കൽ ചെങ്ങളക്കാട്ട് ജേക്കബിന്റെ ഭാര്യ തങ്കമ്മ (67,മംഗളം പബ്ലിക്കേഷൻസ് മുൻ ജീവനക്കാരി) ആണു മരിച്ചത്. കഴിഞ്ഞ 11-നു ചൂട്ടുവേലി മംഗളം ഓഫീസിനു സമീപം. റോഡിൽ കൂടി നടന്നു പോകവേ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം സംഭവിച്ചത്.സംസ്കാരം നാളെ 10 നു പാണന്പടി സെന്റ് മേരീസ് യാക്കോബായ പളളി സെമിത്തേരിയിൽ. മകൾ: ബബിത. മരുമകൻ: റൂബിൾ കുന്നപ്പളളിൽ വെളളൂർ.