കോട്ടയം: ശബരിമലയിൽ ആചാരലംഘനം നടത്തിയെന്ന വിവാദം ചിലർ മനഃപൂർവം സൃഷ്ടിക്കുന്നതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ‘വിവാദവ്യവസായി’കളാണു ഇതിനുപിന്നിൽ. വിവാദമുണ്ടാക്കാൻ നിരന്തരം ശ്രമിക്കുകയാണ് ഇവർ. ശബരിമലയിൽ ആചാരലംഘനമൊന്നും നടന്നിട്ടില്ല. നിലനിൽക്കുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ നിലവിൽ ഉദ്ദേശമൊന്നുമില്ല.
മന്ത്രി കെ.കെ. ശൈലജ ശബരിമല സന്നിധാനത്ത് പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ഒപ്പം യുവതിയും സന്നിധാനത്ത് എത്തിയെന്നായിരുന്നപ്രചാരണം. ഇതിന്റെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു പ്രചാരണം. മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് നാഷണൽ ഹെൽത്ത് മിഷൻ ചീഫ് എൻജിനിയർ സി.ജെ. അനിലയാണ്.
ഇവർ തന്നെ താൻ ആചാരം ലംഘിച്ചിട്ടില്ലെനും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലവിലെ സാന്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കും. നിലവിൽ ശന്പളം മുടങ്ങുന്ന സാഹചര്യമില്ലെന്നും മന്ത്രി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.