കൊച്ചി: ലാവ്ലിൻ കേസിൽ സിബിഐ അപ്പീൽ നൽകാതെ ഒത്തുകളിച്ചതിനു പിന്നിൽ പിണറായി-ബിജെപി രഹസ്യധാരണയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ഇവർക്കിടയിലെ ഇടനിലക്കാരൻ കേന്ദ്രമന്ത്രി അൽഫോൻാസ് കണ്ണന്താനമാണെന്നും ഹസൻ ആരോപിച്ചു. ലോകമത്സ്യത്തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പരന്പരാഗത മത്സ്യത്തൊഴിലാളി വിരുദ്ധ നടപടികൾ മത്സ്യമേഖലയെ പൂർണമായും തകർത്തു. 33 വർഷമായി മത്സ്യത്തൊഴിലാളികൾക്ക് നൽകിവന്ന മത്സ്യബന്ധന മണ്ണെണ്ണ ക്വോട്ട കേന്ദ്രസർക്കാർ പൂർണമായും നിർത്തലാക്കിയത് പുനഃസ്ഥാപിക്കണം. ആഴക്കടൽ മത്സ്യബന്ധന നിയമം പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി പൊളിച്ചെഴുതണമെന്നും ഹസൻ ആവശ്യപ്പെട്ടു.
മുൻ എംഎൽഎ ഡൊമിനിക് പ്രസന്റേഷൻ മുഖ്യപ്രഭാഷണം നടത്തി. മത്സ്യത്തൊഴിലാളി കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ.ആസ്റ്റിൻ ഗോമസ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് എ.കെ.ബേബി, കെ.വി.തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, ഡിസിസി വൈസ് പ്രസിഡന്റ് ഷിയാസ്, ജി.ലീലാകൃഷ്ണൻ, അഡോൾഫ് ജി.മൊറൈസ്, എ.സി.ക്ലാരൻസ്, ആന്റണി കളരിക്കൽ, എ.കെ.സരസൻ, കെ.രാജൻ എന്നിവർ പ്രസംഗിച്ചു.
കടലിൽ മത്സ്യബന്ധനം നടത്തുന്ന വനിതാ മത്സ്യത്തൊഴിലാളി രേഖാ കാർത്തികേയന് ഈ വർഷത്തെ ഇന്ദിരാഗാന്ധി മത്സ്യത്തൊഴിലാളി അവാർഡ് ചടങ്ങിൽ സമ്മാനിച്ചു.