തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മാധ്യമവിലക്ക് ഏർപ്പെടുത്തിയ സർക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തകർക്കു നേരെ അതിക്രമങ്ങൾ പതിവായി ഉണ്ടാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഇന്നലെ ഹർത്താലിനോട് അനുബന്ധിച്ച് മൂന്നാറിലും മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റമുണ്ടായി. മുഖ്യമന്ത്രി തന്നെ മാധ്യമപ്രവർത്തകരെ പരസ്യമായി ശകാരിക്കുന്നത് ആവർത്തിക്കുന്ന സ്ഥിതി വിശേഷമാണു സംസ്ഥാനത്തുള്ളത്. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമ സംഭവങ്ങളിൽ ഫലപ്രദമായ നടപടികളൊന്നുംസ്വീകരിച്ചുകാണുന്നില്ല-സുധീരൻ കുറ്റപ്പെടു ത്തി.