+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല്ലാർകുട്ടി ഡാമിലെ ഇൻടേക്ക് ഷട്ടർ പൊട്ടിവീണു

അ​ടി​മാ​ലി: ക​ല്ലാ​ർ​ക​ുട്ടി ഡാ​മി​ൽ​നി​ന്നും നേ​ര്യ​മം​ഗ​ലം പ​വ​ർ​ഹൗ​സി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ട​ണ​ൽ മു​ഖ​ത്തെ ഇ​ൻ​ടേ​ക്ക് ഷ​ട്ട​ർ പൊ​ട്ടി​വീ​ണു. ഇ​തി​നെ​ത്തു​ട​ർ​ന്ന് പ​ന്നി​യാ​ർ, ചെ​ങ
കല്ലാർകുട്ടി ഡാമിലെ ഇൻടേക്ക് ഷട്ടർ പൊട്ടിവീണു
അ​ടി​മാ​ലി: ക​ല്ലാ​ർ​ക​ുട്ടി ഡാ​മി​ൽ​നി​ന്നും നേ​ര്യ​മം​ഗ​ലം പ​വ​ർ​ഹൗ​സി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ട​ണ​ൽ മു​ഖ​ത്തെ ഇ​ൻ​ടേ​ക്ക് ഷ​ട്ട​ർ പൊ​ട്ടി​വീ​ണു. ഇ​തി​നെ​ത്തു​ട​ർ​ന്ന് പ​ന്നി​യാ​ർ, ചെ​ങ്കു​ളം, നേ​ര്യ​മം​ഗ​ലം പ​വ​ർ​ഹൗ​സു​ക​ളി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു നി​ർ​ത്തി​വ​ച്ചു. ഇ​തു​മൂ​ലം ബോ​ർ​ഡി​നു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​കും.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ഷ​ട്ട​ർ പൊ​ട്ടി​വീ​ണ​ത്. അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഷ​ട്ട​ർ താ​ങ്ങി​നി​ർ​ത്തി​യി​രു​ന്ന ഇ​രു​ന്പു​വ​ടം തു​രു​ന്പെ​ടു​ത്ത് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഷ​ട്ട​ർ നി​ലം​പൊ​ത്തി​യ​ത്. ഷ​ട്ട​ർ വീ​ണ​തോ​ടെ ട​ണ​ൽ വ​ഴി​യു​ള്ള വെ​ള്ള​മൊ​ഴു​ക്കും നി​ന്നു.

രാ​ത്രി​യി​ൽ​ത​ന്നെ ഷ​ട്ട​ർ പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നടന്നില്ല. ഇ​ന്ന​ലെ രാ​വി​ലെ പ​ണി​ക​ൾ പു​ന​രാ​രം​ഭി​ച്ചു.