തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ന്യൂഡൽഹി ജാമിഅ മിലിയ ഇസ്ലാമിയ സർവകലാശാല ചരിത്ര വിഭാഗത്തിലെ മലയാളി പ്രഫസർ ഡോ. ഗോപിനാഥ് രവീന്ദ്രനെ ഗവർണർ നിയമിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സേർച്ച് കമ്മിറ്റി പ്രഫ. ഗോപിനാഥിന്റെ പേര് ഗവർണർക്കു ശിപാർശ ചെയ്തു. ഇത് അംഗീകരിച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗവർണർ ഉത്തരവിറക്കി.
കോഴിക്കോട് സ്വദേശിയായ പ്രഫ. ഗോപിനാഥ് 2004 മുതൽ ഡൽഹി ജാമിഅ മിലിയയിൽ പ്രഫസറാണ്. ഇന്ത്യൻ ചരിത്രഗവേഷണ കൗണ്‍സിൽ മെംബർ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച ചരിത്രഗ്രന്ഥത്തിനു നൽകുന്ന ബർപൂജാരി അവാർഡ് ലഭിച്ചിട്ടുണ്ട്.
ഡൽഹി ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിൽ നിന്നു ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നു ചരിത്രത്തിൽ ബിഎ ബിരുദം നേടി. ജഐൻയു വിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം, എംഫിൽ, പിഎച്ച്ഡി എന്നിവ നേടി. ലണ്ടൻ സകൂൾ ഓഫ് ഇക്കണോമികസിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ബിരുദം നേടി.