കോട്ടയം: വാഗമൺ കുരിശുമല ആശ്രമ സ്ഥാപകൻ ആബട്ട് ഫ്രാൻസിസ് ആചാര്യയുടെ സ്മരണാർഥമുള്ള അഖില കേരള ചിത്രരചനാമത്സരം ഡിസംബർ ഒന്പതിന് കോട്ടയം എംഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ (ബസേലിയോസ് കോളജിനു സമീപം) മാനവികം സോഷ്യൽ സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടത്തും. നഴ്സറി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളെ ക്ലാസ് അടിസ്ഥാനത്തിൽ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലും ഒന്നു മുതൽ മൂന്നുവരെ സ്ഥാനം നേടുന്നവർക്ക് സമ്മാനങ്ങളും കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ഫോൺ: 9495314391.