ആലപ്പുഴ: നികുതി വെട്ടിപ്പിൽ ആർടിഒ നോട്ടീസ് നൽകിയ ചലച്ചിത്ര സംവിധായകൻ ഫാസിലിന്റെ മകനും ചലച്ചിത്ര നടനുമായ ഫഹദ് ഫാസിൽ നികുതിയടച്ചു.
ഇതര സംസ്ഥാനത്ത് കാർ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതിനാണ് മോട്ടോർ വാഹനവകുപ്പ് ഫഹദിനു നോട്ടീസ് നൽകിയത്. തുടർന്നാണ് ഇദ്ദേഹം 17.68 ലക്ഷം രൂപ നികുതിയായി അടച്ചത്. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാറിന് ആലപ്പുഴ റീജണൽ ട്രാൻസ്ഫോർട്ട് ഓഫീസിലാണ് മറ്റൊരാൾ മുഖേന ഫഹദ് നികുതി അടച്ചത്. പി.വൈ. 05 9899 രജിസ്ട്രഷൻ നന്പരിലുള്ള ബെൻസ് കാർ കേരള രജിസ്ട്രഷൻ ആക്കുന്നതിന് അപേക്ഷ നൽവുവാൻ അഞ്ചു ദിവസത്തെ സമയം ആലപ്പുഴ ആർടിഒ നൽകിയിട്ടുണ്ട്. 95 ലക്ഷം രൂപയാണ് ബെൻസ് കാറിന്റെ വില.
നികുതി വെട്ടിപ്പ് നടത്താൻ പല പ്രമുഖരും ആഡംബര കാറുകൾ വ്യാപകമായി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നു മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തിയിരുന്നു. നികുതി വെട്ടിപ്പ് നടത്തി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത ഒട്ടേറെ പേർക്ക് ഇതിനോടം മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നല്കിയിട്ടുണ്ട്.