മൂന്നാർ: മൂന്നാർ സംരക്ഷണ സമിതി ആഹ്വാനംചെയ്ത മൂന്നാർ ഹർത്താലിൽ പരക്കെ അക്രമം. സിപിഎം നേതൃത്വം നൽകുന്ന മൂന്നാർ സംരക്ഷണ സമിതിയുടെ ഹർത്താൽ ഭൂപ്രശ്നങ്ങൾ ഉയർത്തിയായിരുന്നെങ്കിലും ഫലത്തിൽ സിപിഐക്കെതിരേയായിരുന്നു.
ഹർത്താലിനെ സിപിഐ എതിർത്ത് രംഗത്തുവന്നതോടെ ഹർത്താൽ വിജയിപ്പിക്കുന്നതിനായുള്ള ശ്രമമാണ് പലയിടത്തും സംഘർഷത്തിൽ കലാശിച്ചത്. രാവിലെമുതൽ സംഘർഷഭരിതമായ രംഗങ്ങളാണ് മൂന്നാർ ടൗണിൽ കാണാനായത്. രാവിലെയുണ്ടായ സംഘർഷത്തിൽ ഒരു ടാക്സി ഡ്രൈവർക്കും മാധ്യമ പ്രവർത്തകനും മർദനമേറ്റു.
വിനോദസഞ്ചാരികളുടെ വാഹനങ്ങളും തടഞ്ഞതോടെ യാത്രക്കാർ ഏറെ വലഞ്ഞു. രാവിലെതന്നെ വഴിയിൽ ചില്ലുകുപ്പികളും മറ്റും പൊട്ടിച്ചിട്ടും വഴിയിൽ കല്ലുകൾ നിരത്തിയും ഗതാഗതതടസം സൃഷ്ടിച്ചിരുന്നു. രാവിലെ നിരത്തിലിറങ്ങിയ ഇരുചക്ര വാഹനങ്ങളും ഹർത്താലനുകൂലികൾ തടഞ്ഞിട്ടു. സ്കൂൾ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് പഴയ മൂന്നാറിലെ പാലത്തിനു സമീപം തടഞ്ഞിട്ടു. മൂന്നാറിലേക്കുള്ള എല്ലാ പാതകളും ഹർത്താലനുകൂലികൾ തടഞ്ഞിരിക്കുകയായിരുന്നു.
നല്ലതണ്ണി റോഡിൽ തുറക്കാൻ ശ്രമിച്ച ഒരു ഹോട്ടൽ അടപ്പിക്കാൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി. സംഘർഷത്തിനിടെ ഒരു വാഹനത്തിന് കേടുപറ്റി. മൂന്നാറിലെ കെഡിഎച്ച്പി ഒൗട്ട്ലെറ്റിനു സമീപം രാവിലെമുതൽ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു. ഇവിടെ കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു. മൂന്നാർ ഡിവൈഎസ്പി കെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ മുന്നിലായിരുന്നു ഹർത്താലനുകൂലികൾ വിനോദസഞ്ചാരികളടക്കമുള്ളവർക്ക് മാർഗതടസം സൃഷ്ടിച്ചുകൊണ്ടിരുന്നത്.