ആലപ്പുഴ: സാന്പത്തികമായി തകർന്നിരിക്കുന്ന കച്ചവടക്കാരെ കള്ളക്കേസിൽ കുടുക്കുവാനുള്ള ചില ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്കെതിരേ ശക്തമായി പ്രതികരിക്കുമെന്ന് ഫർണീച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചന്റ് വെൽഫയർ അസോസിയേഷൻ ഓഫ് കേരള (ഫ്യൂമ). ആലപ്പുഴയിൽ ഇന്നലെ നടന്ന യോഗത്തിലാണ് തീരുമാനം.
ഉദ്യോഗസ്ഥ പീഡനത്തിനെതിരേ ഫർണീച്ചർ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം. ഫ്യൂമ ജില്ലാ പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഫ്യൂമ ജില്ലാ സെക്രട്ടറി ഷഫീഖ്, ജില്ലാ ട്രഷറർ തോമസ് ആന്റോ പുളിക്കൻ, കെവിവിഇഎസ് ജില്ലാ ജനറൽ സെക്രട്ടറി സബിൽരാജ്, ജില്ലാ സെക്രട്ടറി മുഹമ്മദ്, കെവിവിഇഎസ് ജില്ലാ ട്രഷറർ ജേക്കബ് ജോണ് എന്നിവർ പ്രസംഗിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പൂർണ പിന്തുണയോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
ഇതിനായി ധനകാര്യമന്ത്രി, ജിഎസ്ടി കമ്മീഷണർ ഉൾപ്പടെയുള്ള അധികാരികൾക്ക് നിവേദനം നല്കുവാനും യോഗത്തിൽ തീരുമാനിച്ചു.