കണ്ണൂർ: ഭിന്നശേഷിക്കാർക്കു മാത്രമായി ആറു മാസത്തിലൊരിക്കൽ ലേണേഴ്സ്, ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വാഹനം ഓടിക്കാൻ കഴിവുള്ള നൂറുകണക്കിന് അംഗപരിമിതർക്ക് അത് ഉപജീവനമാർഗമാകാൻ കഴിയുമെന്നതിനാൽ അവർക്ക് ഡ്രൈവിംഗ് ലൈസൻസ് എത്രയുംവേഗം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് സംസ്ഥാന ഗതാഗത കമ്മീഷണർക്ക് നിർദേശം നൽകി.