കോട്ടയം: സഹകരണ ബാങ്കുകളുടെ ഡിജിറ്റൈസേഷനു 25 കോടിയുടെ പദ്ധതി നടപ്പാക്കി വരികയാണെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 64-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സഹകരണ ബാങ്കുകളെയും ബന്ധിപ്പിക്കുന്ന കേരള സഹകരണ ബാങ്കിന്റെ രൂപീകരണം നമ്മുടെ പ്രാഥമിക ബാങ്കുകളായ സഹകരണ ബാങ്കുകളെ വലിയ തോതിൽ ശക്തിപ്പെടുത്തും. ചെറുപ്പക്കാരെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കണമെങ്കിൽ ആധുനികവത്കരണം കൂടിയേ തീരൂ. അർബൻ സഹകരണ ബാങ്കുകളുടെ കോർ ബാങ്കിംഗ് പൂർത്തിയായിക്കഴിഞ്ഞു. കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ ഡിജിറ്റൈസേഷനും പൂർത്തിയായി വരുന്നു. ഇതുവഴി അഴിമതി പൂർണമായും തുടച്ചുനീക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ജോസ് കെ. മാണി എംപി. അധ്യക്ഷതവഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സഹകരണ യൂണിയൻ കണ്‍വീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം, ചാൾസ് ആന്റണി, പി.ജെ. അജയകുമാർ, അഡീഷണൽ രജിസ്ട്രാർ സി. വിജയൻ, ജോയിന്റ് രജിസ്ട്രാർ എം. ബിനോയ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി സഹകരണ മേഖലയിലെ ആധുനികവത്കരണം എന്ന വിഷയത്തിൽ നടത്തിയ സെമിനാറും മന്ത്രി ഉദ്ഘാടനംചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷതവഹിച്ചു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എ.ആർ രാജേഷ് വിഷയാവതരണം നടത്തി.