.നെടുമ്പാശേരി: തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ നേതൃത്വത്തിന്റെ നിലപാടിനെ പരസ്യമായി വിമർശിച്ച സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ നിലപാട് തിരുത്തി. മന്ത്രിസഭായോഗത്തിൽനിന്നു സിപിഐ മന്ത്രിമാർ വിട്ടുനിന്നതു ശരിയായില്ലെന്നും പാർട്ടിയിൽ ആലോചിച്ചല്ല ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും നേരത്തെ പറഞ്ഞ ഇസ്മയിൽ പാർട്ടി നിലപാട് തന്നെയാണു തന്റേയുമെന്ന് ഇന്നലെ നെടുമ്പാശേരിയിൽ തിരുത്തി.
സിപിഐ എന്നും കൃത്യമായ രാഷ്ട്രീയനിലപാടുകൾ സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ ഭാഗമായ ആലപ്പുഴ കളക്ടർ നൽകിയ റിപ്പോർട്ടിനെതിരേ മന്ത്രിയായ തോമസ് ചാണ്ടി കോടതിയിൽ പോയതിനാലും മന്ത്രിക്കെതിരേ കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിനാലുമാണു സിപിഐ കടുത്ത നിലപാട് സ്വീകരിച്ചത്. ഗവൺമെന്റിനെതിരായി ഒരു മന്ത്രി കേസ് കൊടുത്തതിലെ അനൗചിത്യം പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഇസ്മയിൽ പറഞ്ഞു.