തൃശൂർ: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് സമവായ ചർച്ച നടത്തിയാലും പദ്ധതി വേണ്ടെന്ന സിപിഐ നിലപാടിൽ മാറ്റമില്ലെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. കഴിഞ്ഞ ഏഴു വർഷം ഇതു സംബന്ധിച്ച് ചർച്ച നടത്തിയിട്ടും മാറ്റം വരുത്താത്ത സാഹചര്യത്തിൽ സമവായ ചർച്ച കൊണ്ട് കാര്യമില്ലെന്നു വത്സരാജ് പറഞ്ഞു. പദ്ധതി വേണ്ടെന്നാണ് എഐടിയുസിയുടെയും നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ വ്യക്തമാക്കി.
ഇന്നു സിഐടിയുവിന്റെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന അതിരപ്പിള്ളി പദ്ധതി സമവായ ചർച്ചയിൽ എഐടിയുസി നേതാവായ എ.എൻ. രാജൻ പങ്കെടുക്കുന്നത് സിപിഐ നിലപാടറിയിക്കാനാണെന്നായിരുന്നു വത്സരാജിന്റെ വിശദീകരണം.