തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ - സിഐടിയു ഇന്നു വൈദ്യുതിവികസന സെമിനാർ സംഘടിപ്പിക്കും. രാവിലെ പത്തിന് ശ്രീശങ്കര ഓഡിറ്റോറിയത്തിൽ മന്ത്രി എം.എം. മണി സെമിനാർ ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടി എളമരം കരീം അധ്യക്ഷനാകും.