തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടെ ഏഴ് തസ്തികകളിലേക്ക് വിജ്ഞാപനം ഇറക്കുന്നതിന് ഇന്നലെ ചേർന്ന പിഎസസി യോഗം തീരുമാനിച്ചു.
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഓഫ്താൽമിക് അസിസ്റ്റന്റ് ഗ്രേഡ്-2, കയർ വികസന കോർപറേഷനിൽ സിസ്റ്റം അനലിസ്റ്റ് (പട്ടികവർഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം), ദേശീയ എംപ്ലോയ്മെന്റ് സർവീസിൽ എംപ്ലോയ്മെന്റ് ഓഫീസർ (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം), വിവിധ വകുപ്പുകളിൽ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം), ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ്-2 (പട്ടികവർഗക്കാർക്കു മാത്രമുള്ള പ്രത്യേക നിയമനം) എന്നീ തസ്തികളിലേക്കാണ് പിഎസ്സി വിജ്ഞാപനമിറക്കുന്നത്.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ, സുവോളജി-പട്ടികവർഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം) തസ്തികയിലേക്കു മുഖാമുഖം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർമാൻ (ട്രെയിനി-പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ, ബോട്ടണി - പട്ടികവർഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം), വ്യാവസായിക പരിശീലന വകുപ്പിൽ ഡ്രാഫ്റ്റ്സമാൻ (സിവിൽ-പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) എന്നീ തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ (അനാട്ടമി) തസ്തികയ്ക്ക് രണ്ട് തവണ വിജ്ഞാപനം ചെയ്തിട്ടും യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ ഈ ഒഴിവുകൾ മാതൃ റാങ്ക് പട്ടികയിൽ നിന്ന് ചട്ടപ്രകാരം നികത്തും.
വിവിധ കന്പനി/കോർപറേഷനിലെ എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ യോഗ്യത സിവിൽ സപ്ലൈസ് കോർപറേഷനിലെ ടൈപ്പിസ്റ്റ് തസ്തികയ്ക്കും ബാധകമാക്കുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിംഗ് ആന്റ് ഗാർമെന്റ് മേക്കിംഗ് ട്രെയിനിംഗ് സെന്റർ തസ്തികയിലേക്ക് നാളെ രാവിലെ 7.30 മുതൽ 9.15 വരെ നടക്കുന്ന ഒഎംആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഒടിആർ പ്രൊഫൈലിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.