തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയ്ക്കും പെരിനാടിനുമിടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ അഞ്ചുവരെ ചില ട്രെയിൻ സർവീസ് റദ്ദാക്കി. എന്നാൽ, ഈമാസം 22നും 29നും റദ്ദാക്കൽ ബാധകമല്ലെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
എറണാകുളം -കൊല്ലം പാസഞ്ചർ വൈകുന്നേരം 4.30ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലം -കോട്ടയം പാസഞ്ചർ കൊല്ലത്തു നിന്ന് രാവിലെ 8.35ന് പുറപ്പെട്ട് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
എറണാകുളം- കൊല്ലം മെമു (ആലപ്പുഴ വഴിയുള്ളത്) എറണാകുളത്തു നിന്ന് 7.40ന് യാത്ര പുറപ്പെട്ട് കായംകുളത്ത് അവസാനിപ്പിക്കും.
കൊല്ലം -എറണാകുളം മെമു കൊല്ലത്തു നിന്ന് 8.50ന് യാത്ര പുറപ്പെട്ട് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
ഷൊർണൂർ ഒറ്റപ്പാലം സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏതാനു ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു.ആലപ്പുഴ -ധൻബാദ് എക്സ്പ്രസ് പുലർച്ചെ 5.55ന് പുറപ്പെടേണ്ടത് രാവിലെ 8.25 നു പുറപ്പെടും.
എറണാകുളം -ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് രാവിലെ 9.10ന് പുറപ്പെടേണ്ടത് രാവിലെ 10.25 നു പുറപ്പെടും.
തിരുവനന്തപുരം -മുംബൈ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി പുറപ്പെടും.
തിരുനെൽവേലി -ബിലാസ്പൂർ സൂപ്പർഫാസ്റ്റ് തിരുനെൽവേലിയിൽ നിന്ന് 26ന് ഒരു മണിക്കൂർ വൈകി പുറപ്പെടും.എറണാകുളം -ബിലാസ്പൂർ എസ്ക്സ്പ്രസ് 22,29 തീയതികളിൽ ഒരു മണിക്കൂർ വൈകി പുറപ്പെടും.