തിരുവനന്തപുരം: സിപിഎമ്മിനു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒറ്റയ്ക്കുനിന്നാൽ ആർക്കൊക്കെ, എന്തൊക്കെ ചെയ്യാൻ പറ്റുമെന്നു കാണാമെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്കു നിന്നാൽ സിപിഐക്ക് ഒന്നും ചെയ്യാനാകില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിക്കുകയോ വിട്ടുനിൽക്കുകയോ ആയിരുന്നില്ല. മന്ത്രിസഭായോഗത്തിൽ പങ്കെടുത്തില്ല എന്നതാണു വസ്തുത. പാർട്ടി ചുമതലപ്പെടുത്തിയതാണു മന്ത്രിമാർ നടപ്പാക്കിയത്.
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ല.കെ.ഇ. ഇസ്മയിൽകൂടി പങ്കെടുത്ത എൽഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കെ.ഇ. ഇസ്മയിൽ മറിച്ചു പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. യോഗത്തിനുശേഷം അദ്ദേഹത്തിനു സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.