കൊച്ചി: നിശബ്ദമായ അൾത്താരയിൽ ശബ്ദങ്ങളുടെ ലോകം അന്യമായവർക്ക് ആത്മീയ സ്വരമായി ഫാ. പോൾ ഫ്ളെച്ചർ. ഇന്നലെ തീർഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് ജന്മനാ ബധിരനായ ഇംഗ്ലണ്ടിൽനിന്നുള്ള ജസ്യൂട്ട് വൈദികൻ ഫാ. പോൾ ഫ്ളെച്ചർ ബധിരരായ വിശ്വാസികൾക്കു വേണ്ടി ദിവ്യബലിയർപ്പിച്ചത്.
കേരളത്തിൽ ആദ്യമായാണ് ബധിരരായവർക്കു വേണ്ടി ബധിരനായ വൈദികൻ ബലിയർപ്പണം നടത്തുന്നത്. നൂറോളം വിശ്വാസികൾ ദിവ്യബലിയിൽ പങ്കുചേർന്നു. ബധിരർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ഹോളിക്രോസ് ഡഫ് മിനിസ്ട്രിയുടെ ഭാഗമായാണ് ദിവ്യബലി ഒരുക്കിയത്. ഹോളിക്രോസ് സന്യാസ സമൂഹാംഗമായ ഫാ. ബിജു ലോറൻസ് മൂലക്കരയുടെ നേതൃത്വത്തിൽ നടക്കുന്ന ഡഫ് മിനിസ്ട്രിയെക്കുറിച്ചറിഞ്ഞ് അതിന്റെ ഭാഗമായാണ് ദിവ്യബലിയർപ്പിക്കാൻ ഫാ. പോൾ ഫ്ളെച്ചർ സന്നദ്ധനായത്. ദിവ്യബലിയിൽ സഹകാർമികനായി ഫാ. ബിജുവും ഉണ്ടായിരുന്നു.
ദിവ്യബലിക്ക് ശേഷം നടന്ന അനുമോദന യോഗത്തിൽ കേരളത്തിൽ വരാൻ കഴിഞ്ഞതിലുള്ള സന്തോഷം വിശ്വാസികളുമായി ഫാ. പോൾ ഫ്ളെച്ചർ പങ്കുവച്ചു.
ഇംഗ്ളണ്ടിലെ ഒരു ജസ്യൂട്ട് കമ്യൂണിറ്റിയുടെ സുപ്പീരിയറാണ് ഫാ. പോൾ ഫ്ളെച്ചർ. ബധിരരുടെ ആത്മീയ ആവശ്യങ്ങൾ നിർവഹിക്കുന്നതിലും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലുമുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്.