കൊച്ചി: കോട്ടയം നീർപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ സുവർണ ജൂബിലിയോടനുബന്ധിച്ച് ആംഗ്യഭാഷാ കണ്വൻഷൻ നടത്തി. പാർശ്വവത്കരിക്കപ്പെട്ടവർക്കായി ജീവിതം മാറ്റിവച്ച ഹോളിക്രോസ് സന്യാസസഭയിലെ ഫാ.ബിജു മൂലക്കരയും ബ്രദർ ജോസഫ് തേർമഠവും ത്രിദിന കണ്‍വൻഷനു നേതൃത്വം നൽകി. ബധിരകുട്ടികൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ കണ്വൻഷൻ ചർച്ചചെയ്തു.
ശബ്ദലോകം അന്യമായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും ഭാവിജീവിതം നിറപ്പകിട്ടാക്കാനും ആവശ്യമായ കൗണ്‍സിലിംഗ് നടത്തി. ജന്മനാ ബധിരനായ ബ്രദർ ജോസഫ് തേർമഠം കുട്ടികളിലൊരാളായി അവരുടെ പ്രശ്നങ്ങൾ തൻമയത്വത്തോടെഅവതരിപ്പിക്കുകയും ആത്മീയ ഉണർവ് പകരുകയും ചെയ്തു. ആംഗ്യഭാഷയിലുള്ള കുർബാനയും അനുരഞ്ജന കൂദാശയും ഉണ്ടായിരുന്നു.
വെള്ളിയാഴ്ച സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനറ്റ് ഫ്രാൻസിസ് ഉദ്ഘാടനംചെയ്ത കണ്വൻഷൻ ഇന്നലെ സമാപിച്ചു. സിസ്റ്റർ നമിത ഫ്രാൻസിസ്, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥികളും കണ്‍വൻഷനിൽ പങ്കെടുത്തു.